കാസര്‍ഗോട്ട് പുഴയില്‍ കാണാതായ ഒരുകുടുംബത്തിലെ മൂന്ന് പേരും മരിച്ചു

കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ കാണാതായ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. ദീക്ഷ , നിധിന്‍ ഇവരുടെ മകനായ മനീഷ് (15) എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവരെന്നാണ് വിവരം.

ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ദീര്‍ഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Comment

More News