കോൺഗ്രസ് നേതാവിനെ സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പി.വൈ. വർഗീസിനെ (72) വ്യാഴാഴ്ച വൈകുന്നേരം മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രദേശത്തെ കൃഷിയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.

നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വർഗീസ് അടുത്തിടെ രാജിവച്ചതിനെ തുടർന്ന് മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.

വിവിധ രോഗങ്ങള്‍ മൂലം ഏറെ നാളായി വര്‍ഗീസ് അസ്വസ്ഥനായി കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സഹോദരീ ഭര്‍ത്താവിനൊപ്പം ഫാമില്‍ എത്തിയതായിരുന്നു. സഹോദരീ ഭര്‍ത്താവിനെ കടയില്‍ പറഞ്ഞ് വിട്ട ശേഷം ഫാമിലെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘകാലം നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, വാര്‍ഡംഗവുമായിരിക്കെയാണ് സ്ഥാനങ്ങള്‍ സ്വയം രാജിവെച്ചത്. ഭാര്യ: ജെസി. മക്കള്‍: അരുണ്‍ വര്‍ഗീസ്, ആശ വര്‍ഗീസ്.

Leave a Comment

More News