ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴ; ഉഷ്ണ തരംഗത്തിൽ നിന്നും ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും താല്‍ക്കാലിക ആശ്വാസം

ന്യൂഡല്‍ഹി: തലസ്ഥാനമായ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച വൈകുന്നേരം ചെറിയ മഴ പെയ്തത് ഡൽഹിക്കാർക്ക് ചൂടിൽ നിന്ന് അൽപ്പം ആശ്വാസം ലഭിച്ചു.

ഉത്തർപ്രദേശ്, ഹരിയാന എന്നിവയുടെ സമീപ പ്രദേശങ്ങളിലും ഡൽഹി-എൻസിആർ മേഖലയിലും നേരിയതോ മിതമായതോ ആയ തീവ്രതയോടെ ഇടിമിന്നലുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു.

തുടർന്ന് ഡൽഹിയിലെ പലയിടത്തും ശക്തമായ ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പെയ്തു. മഴയ്ക്ക് ശേഷം ഡൽഹിയിലെ കാലാവസ്ഥ അൽപം ആശ്വാസം നൽകി. എന്നാൽ, ചൂടിന് ശമനമായിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ താപനില 46 ഡിഗ്രി സെൽഷ്യസാണ്.

Leave a Comment

More News