ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികൾക്ക് പ്രചോദനം നല്‍കിയത് സതീശന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരാജയ ഭീതിയില്‍ യുഡിഎഫ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യും. വീഡിയോ പ്രചരിപ്പിച്ചതിനെ നിസാരവത്കരിച്ച സതീശന്‍ മോശം സന്ദേശമാണ് നല്‍കുന്നത്- രാജീവ് പറഞ്ഞു.

വിഷയത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് നേതാക്കള്‍ തയാറായില്ല. യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം ജനം മനസിലാക്കും. അനുകൂലിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാനാകാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമര്‍ശിച്ചു.

Leave a Comment

More News