ഓടുന്ന ട്രെയിനിന്റെ ഫുട്ബോര്‍ഡില്‍ നിന്ന് അഭ്യാസപ്രകടനം നടത്തിയ കോളേജ് വിദ്യാര്‍ത്ഥി തെറിച്ചു വീണു മരിച്ചു

ചെന്നൈ: ഓടുന്ന ട്രെയിനിന്റെ ഫുട്ബോർഡിൽ നിന്നുകൊണ്ട് അഭ്യാസപ്രകടനം നടത്തിയ 19 കാരനായ കോളേജ് വിദ്യാർത്ഥി
ട്രെയിനില്‍ നിന്ന് തെറിച്ചു വീണു മരിച്ചു. അഭ്യാസം കാണിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. പ്രസിഡൻസി കോളേജിലെ ബിഎ (സാമ്പത്തിക ശാസ്ത്രം) വിദ്യാർത്ഥിയായ തിരുവിലങ്ങാട് സ്വദേശി നീതി ദേവനാണ് അത്യാഹിതം സംഭവിച്ചത്. . തിരുവള്ളൂര്‍ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.

അതിനിടെ സുഹൃത്തുക്കളുമായി ചേർന്ന് അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന നീതി ദേവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫുട്ട് ബോർഡിലും ട്രയിൻ വിന്റോയുടെ കമ്പികളിലും നിന്നും തൂങ്ങിയും അഭ്യാസം കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ ഒരു ഓർമ്മപ്പെടുത്തലായി കാണാനും സ്റ്റണ്ട് അവതരിപ്പിക്കുന്നത് ഒഴിവാക്കാനും ഡിവിഷണൽ മാനേജർ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Comment

More News