ടെക്സസിലെ സ്കൂൾ വെടിവയ്പ്പ്: തോക്ക് നിയന്ത്രിക്കാനുള്ള ആഹ്വാനത്തിനിടയിൽ ബൈഡൻ ഉവാള്‍ഡെ സന്ദര്‍ശിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെക്സസിലെ ഉവാൾഡെ സന്ദർശിക്കുന്നു. റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന കൂട്ട വെടിവയ്പിൽ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും കാണുമ്പോൾ തോക്ക് നിയന്ത്രണ നിയമം പാസാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

റോബ് എലിമെന്ററി സ്കൂളിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കൾ, മതനേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ബിഡനും ഭാര്യ ജിൽ ബൈഡനും ഞായറാഴ്ച ടെക്സസിലെത്തും.

താനും പ്രഥമ വനിതയും ഉവാൾഡെയിലെ കുടുംബങ്ങളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും “അവരുടെ വേദനയിലും, ഞെട്ടലിലും സങ്കടത്തിലും ആഘാതത്തിലും തങ്ങളും പങ്കു ചേരുന്നതായി അറിയിക്കും. അത് സമൂഹത്തിന് കുറച്ച് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്കൂൾ വെടിവയ്പ്പാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്നത്. ഏറ്റവും പുതിയ കൂട്ടക്കൊല അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി.

തോക്ക് നിയന്ത്രണ നിയമം പാസാക്കാൻ കോൺഗ്രസിനോട് വീണ്ടും ആഹ്വാനം ചെയ്യാനുള്ള മറ്റൊരു അവസരമായിരിക്കും പ്രസിഡന്റിന്റെ യാത്ര.

Leave a Comment

More News