പേരാമ്പ്രയിലെ വിദ്വേഷ പ്രകടനം: പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

പേരാമ്പ്രയിലെ വിദ്വേഷ പ്രകടനത്തിനെതിരെ നിസ്സാരവകുപ്പുകൾ മാത്രം ചുമത്തിയ പോലീസ് നടപടിക്കെതിരെ എസ്.ഐ.ഓ കോഴിക്കോട് ജില്ലാ കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തെ സ്വാഭാവികവൽകരിക്കുന്ന നടപടിയാണ് പോലീസിൻ്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, സെക്രട്ടറി നവാഫ് പാറക്കടവ്, ജോയിൻ്റ് സെക്രട്ടറിമാരായ ഷഫാഖ് കക്കോടി, മൻഷാദ് മനാസ്, ഉമർ മുക്താർ എന്നിവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫഹീം വേളം, ഫുആദ് കായണ്ണ, ജാസിർ ചേളന്നൂർ, ഇർഷാദ് പേരാമ്പ്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Comment

More News