ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 60-കാരന്‍ അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത അറുപതുകാരനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

മെയ് രണ്ടാം വാരത്തിലാണ് 85 കാരിയായ മുത്തശ്ശിയെ അവരുടെ വസതിയിൽ വച്ച് 60-കാരനായ ശിവദാസന്‍ ബലാത്സംഗം ചെയ്തത്.

സംഭവം ഒരു പ്രാദേശിക അങ്കണവാടി ഹെൽപ്പറോട് മുത്തശ്ശി വിവരിച്ചു. അവർ ബന്ധപ്പെട്ട അധികാരികളെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.

ചെറുമകളെ വിവാഹം കഴിച്ച പ്രതി മുത്തശ്ശിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശിവദാസനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Leave a Comment

More News