സംസ്ഥാനത്തെ എസ്‌എസ്‌എല്‍‌സി, എച്ച്‌എസ്‌സി പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ 15, 20 തിയ്യതികളില്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15-ന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (results.kerala.nic.in) ഫലങ്ങള്‍ പരിശോധിക്കാമെന്ന് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നെങ്കിലും ഫലം പ്രസിദ്ധീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 ആണെന്ന് വകുപ്പ് വിശദീകരിച്ചു. ജൂൺ 20നകം +2 ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി എഡ്യുക്കേഷൻ (എച്ച്എസ്ഇ) പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in-ൽ അവരുടെ ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

വിദ്യാഭ്യാസ വകുപ്പ് നൽകിയ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മൊത്തം 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഈ വർഷം മാർച്ച് 30 നും ഏപ്രിൽ 22 നും ഇടയിൽ നടന്ന പരീക്ഷയില്‍ ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്.

Leave a Comment

More News