നടുമുറ്റം സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂൺ പതിനേഴിന് (വെള്ളി)

ദോഹ: ഐ സി ബി എഫുമായി സഹകരിച്ച് നടുമുറ്റം ഖത്തർ നടത്തുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജൂൺ പതിനേഴിന് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പതിനൊന്ന് വരെ നജ്മ സ്ട്രീറ്റിലെ ഫോക്കസ് മെഡിക്കല്‍ സെൻ്ററിൽ നടക്കും.പൂർണ്ണമായും സ്ത്രീകള്‍ക്ക് മാത്രമായിട്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പത്തുമണിക്ക് മെനൊപോസ് ആൻ്റ് ഡിപ്രഷൻ എന്ന വിഷയത്തില്‍ ഡോ. ഷിറിൻ സംസാരിക്കും.

ജനറൽ പ്രാക്ടീഷണർ ഡോ.നവാൽ തയ്യിൽ,ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ.മാനസ ,ജനറല്‍ ഡെൻ്റിസ്റ്റ് ഡോ.നാജിയ ഫൈസൽ തുടങ്ങിയ വിദഗ്ദരായ ലേഡീസ് ഡോക്ടർമാരുടെ സൌജന്യ മെഡിക്കല്‍ പരിശോധനയും സൌജന്യ മരുന്നുകളും പങ്കെടുക്കുന്നവർക്ക് തുടർ പരിശോധനക്ക് ഒരു മാസത്തെ കാലാവധിയുള്ള കൺസൾട്ടിംഗ് വൌച്ചറും ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ഫിറ്റ്നസ്സ് ടെസ്റ്റ്,ബ്ലഡ് ഷുഗർ,ബ്ലഡ് പ്രഷർ ടെസ്റ്റും ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66602812 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

More News