കോവിഡ്-19: കേരളത്തില്‍ 3376 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 3376 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് 3000 കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

ജൂൺ ആദ്യ ദിവസങ്ങളിൽ പ്രതിദിനം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, രണ്ടാം ആഴ്ചയിൽ ഇത് രണ്ടായിരത്തിന് മുകളിൽ എത്തി. മൂന്നാം ആഴ്ചയിൽ മൂവായിരം കടന്നു. ഒമിക്രോൺ വേരിയന്റാണ് ഇപ്പോൾ സംസ്ഥാനത്ത് വ്യാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

തീവ്രതയുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഗുരുതരമല്ലെന്നതാണ് ഏക ആശ്വാസം. എറണാകുളം ജില്ലയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ശനിയാഴ്ച 838 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Comment

More News