കോവിഡ്-19: സംസ്ഥാനം ഇപ്പോഴും രോഗ വ്യാപനത്തിന്റെ പിടിയില്‍; ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 3981 പേര്‍; എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിച്ച കൊവിഡിന് ശമനമില്ലാതെ തുടരുന്നു. ഇന്ന് 3981 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ജില്ലയിൽ ഇന്ന് 970 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം (880), കോട്ടയം (438) ജില്ലകളിലും രോഗബാധിതര്‍ കൂടുതലാണ്.

ഏഴ് മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം, കൊല്ലം ജില്ലകളിൽ രണ്ടുപേരും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്. ജൂണ്‍ മാസത്തിന്‍റെ ആരംഭം മുതല്‍ തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചിരുന്നു. ഇന്നലെ 3890 പേര്‍ക്കും ചൊവ്വാഴ്‌ച 4224 പേര്‍ക്കുമാണ് സംസ്ഥാനത്ത് കൊവിഡ് തിരിച്ചറിഞ്ഞത്.

Leave a Comment

More News