അട്ടപ്പാടിയിൽ 22കാരൻ മർദനമേറ്റ് മരിച്ചു; അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

അട്ടപ്പാടി: അഗളിയിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോര്‍ (23) എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

അട്ടപ്പാടി നരസിമുക്കിലാണ് സംഭവം നടന്നത്. മർദനമേറ്റ് അവശനിലയിലായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.

സംഭവത്തിൽ‌ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

Leave a Comment

More News