സ്വപ്ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: യുഎ‌ഇ കോണ്‍സുലേറ്റ് നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വിചാരണ നേരിടുന്ന സ്വപ്ന സുരേഷിനെ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. നൗഫൽ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം സഹിതമാണ് സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

എന്നാല്‍, നൗഫലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാന്‍ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്‌ന സുരേഷ് പറഞ്ഞു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപ്പെടുത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റിക്കോഡിംഗുകളും സ്വപ്‌ന പുറത്ത് വിട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

Leave a Comment

More News