ഡാളസ്സില്‍ നായയുടെ കടിയേറ്റ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

ഡാളസ്: നായയുടെ കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഡാളസ് ഒക്ലിഫ് ബ്ലഫ്‌മാന്‍ ഡ്രൈവിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

വിവരമറിഞ്ഞെത്തിയ പോലീസ് ദേഹമാസകലം കടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടി ഫ്രീമാനായിരുന്നുവെന്ന് പിന്നീട് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണ് ആക്രമിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. അടുത്തവീട്ടില്‍ താമസിച്ചിരുന്ന പെനിംഗ്ടണ്‍ സംഭവം പോലീസിനോട് വിവരിക്കുമ്പോള്‍ കരയുകയായിരുന്നു. കുട്ടി അവിടെ തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനല്‍ ചില്ലുകള്‍ പൊട്ടിച്ചാണ് കുട്ടിയെ അവിടെ നിന്നും പുറത്തെടുത്തത്.

ഇതിനു മുമ്പും ഈ നായ്ക്കല്‍ മറ്റുള്ളവരെ ആക്രമിക്കുവാന്‍ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ എപ്പോഴാണ് പ്രകോപിതരാകുക എന്ന് അറിയില്ലെന്നും, കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നതു കുറ്റകരമാണെന്നും പോലീസ് പറഞ്ഞു.

Leave a Comment

More News