യാദ് രഹേഗ; കലാകാരന്മാർക്കുള്ള ആദരവും കലാവിരുന്നും

കോഴിക്കോട്: എസ്.ഐ.ഓ ജില്ലാ സംവേദന വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മാപ്പിള കലാകാരന്മാർക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു. ‘യാദ് രഹേഗ’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ടി മുഹമ്മദ് വേളം, എസ്.ഐ.ഓ കേരള ശൂറാ അംഗം അഡ്വ. റഹ്മാൻ ഇരിക്കൂർ, അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ഷഫാഖ് കക്കോടി, അഫ്സൽ പുല്ലാളൂർ എന്നിവർ സംസാരിച്ചു. ജാബിർ സുലൈം, ഉബൈദ് കുന്നക്കാവ്, ഷമീർ പാലേരി, ജുനൈസ് ആനയാംകുന്ന്, ബദറുദ്ദീൻ പറന്നൂർ, ഷാഫിർ വെള്ളയിൽ, ഗസ്സാലി വെള്ളയിൽ, ടി.കെ അലി പൈങ്ങോട്ടായി, അസ്‌ലം വാണിമേൽ, നഷ്‌വ ഹുസൈൻ തുടങ്ങി സാഹിത്യ കലാ രംഗത്ത് നിന്നുള്ളവരെ വേദിയിൽ ആദരിച്ചു. തുടർന്ന് ടീം ഖാഇനാത്ത് അവതരിപ്പിച്ച ഈദ് മെഹ്ഫിൽ ഗാനവിരുന്നും വേദിയിൽ അരങ്ങേറി.

Leave a Comment

More News