നാഷണൽ സൂയിസൈഡ് ഹോട്ട് ലൈനിനു പുതിയ ഫോൺ നമ്പർ – 988

ഡാളസ് :നാഷണൽ ഹോട്ട് ലൈൻ ഫോൺ നമ്പർ പത്തു ഡിജിറ്റിൽ നിന്നും മൂന്നു ഡിജിറ്റിലിലേക്കു മാറ്റി ,പുതിയ നമ്പർ 988 ജൂലൈ 16 വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു .മാനസിക അസ്വസ്ഥയുള്ളവര്കും ,ആത്മഹത്യാ പ്രേരണയുള്ളവര്കും എളുപ്പം ബന്ധപെടാനാണ് പത്തക്കത്തിലിൽ നിന്നും മൂന്നാക്കമാക്കി മാറ്റിയതെന്ന് അധി ക്രതർ അറിയിച്ചു .പഴയ നമ്പറൂം (18002738255)സർവീസിൽ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട് . മെന്റൽ ഹെൽത്ത് പ്രൊഫഷണൽ ഈ മാറ്റത്തെ സ്വാഗതം ചെയ്തു

ടെക്സാസ് സംസ്ഥാനത്തു അഞ്ചു ലൈഫ് ലൈൻ സെന്ററുകളിലേക്കു 2021 മാത്രം ലഭിച്ചതു 148000 കാളുകളാണ് .ഇതിൽ 59800 കാളുകൾ മാത്രമാണ് ശരിയായി അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതു.

അമേരിക്കയിൽ ആത്മഹത്യകൾ പെരുക്കുകയും ,അതിനുള്ള പ്രവണത വര്ധിച്ചിവരികയും ചെയ്യുന്ന സാഹചര്യത്തിൽ ,അതിൽ നിന്നും മോചനം ലഭിക്കുവാൻ ഈ നമ്പറുമായി ബന്ധപ്പെടുന്നത് പ്രയോജനകരമാണെന്നു ബന്ധപ്പെട്ടവർ പറയുന്നു .

Leave a Comment

More News