ബിലീവേഴ്‌സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം അയച്ചെന്ന് ആരോപണം

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ബിലീവേഴ്‌സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം അയച്ചുവെന്ന ഷാജ് കിരണിന്റെ ശബ്ദരേഖയിലാണ് സ്വപ്ന സുരേഷ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.

 

Leave a Comment

More News