അറസ്റ്റിലായ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : സ്‌കൂൾ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശനിയാഴ്ച അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ അസ്വസ്ഥതയെ തുടർന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഏജൻസിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള, മുതിർന്ന മന്ത്രിയെ സിറ്റി കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ട് മണിക്കൂറുകൾക്ക് ശേഷം, സർക്കാർ നടത്തുന്ന എസ്എസ്കെഎം ആശുപത്രിയിലെ ഐസിസിയുവിൽ പ്രവേശിപ്പിച്ചു. ഇസിജി ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയതായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. വിവിധ പരിശോധനകൾ നടത്തി, ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു,” അദ്ദേഹം പറഞ്ഞു.

Leave a Comment

More News