വാൻകൂവറിന് സമീപം വെടിവെപ്പിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു

മോൺട്രിയൽ: കാനഡയിലെ വാൻകൂവറിന് സമീപം തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പില്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്തതായി കനേഡിയൻ പോലീസ് പറഞ്ഞു. അക്രമി ഭവനരഹിതരായ ആളുകളെ ബോധപൂർവം ലക്ഷ്യമിട്ട് വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു .

ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലി നഗരത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വക്താവ് സർജന്റ് റെബേക്ക പാർസ്ലോ മാധ്യമങ്ങളോട് പറഞ്ഞു. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

ഒരാൾ കസ്റ്റഡിയിലുണ്ട്, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

നഗരത്തിലെ ഭവനരഹിതരായ ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം രാവിലെ 6:15 ന് (1315 GMT) പോലീസിൽ നിന്ന് ലഭിച്ച എമർജൻസി അലേർട്ടുകളുടെ ചിത്രങ്ങൾ നിരവധി ലാംഗ്‌ലി നിവാസികൾ ട്വീറ്റ് ചെയ്തു.

Leave a Comment

More News