മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ തന്റെ ബന്ധുവിനെതിരെ കേസെടുക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ബന്ധു മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിൽ കേസെടുക്കാനാകില്ലെന്ന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു സി. സത്യനായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വാർത്ത നൽകിയാൽ അനുഭവിക്കേണ്ടി വരുമെന്ന് വാട്സ്‌ആപ്പിലൂടെയായിരുന്നു ഭീഷണി. വാട്‌സ്ആപ്പ് വഴിയുള്ള ഭീഷണിയായതിനാൽ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ല. കോടതി ഉത്തരവിലൂടെ മാത്രമേ കേസ് ഫയൽ ചെയ്യാൻ കഴിയൂ. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Leave a Comment

More News