പണ സംബന്ധമായ തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരനെ യുവാവ് അടിച്ചുകൊന്നു

പാലക്കാട്: പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് (47) മരിച്ചത്. സഹോദരൻ പാണാലിയാണ് മരുതനെ തല്ലിക്കൊന്നത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് റിപ്പോർട്ട്.

കരിക്ക് വിറ്റ് കിട്ടിയ പണം വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്. ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Comment

More News