തൊണ്ടിമുതല്‍ അപ്രത്യക്ഷമായ കേസ് എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസിൽ വിചാരണ നീണ്ടുപോയതിൽ ഹൈക്കോടതി വിശദീകരണം തേടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിശദീകരണം തേടിയത്.

2014ൽ കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസ് വിചാരണ നടത്താന്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ നീണ്ടുപോയതെന്നും ഹൈക്കോടതി ആരാഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാര്യം മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിക്കാരന് മറ്റ് താല്‍പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.

Leave a Comment

More News