‘ഗോ ബാക്ക് ജെ പി നദ്ദ’: ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി പട്‌ന കോളേജ് വിദ്യാർത്ഥികൾ

പട്‌ന: ശനിയാഴ്ച പട്‌നയിൽ അഖിലേന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എഐഎസ്എ) വിദ്യാർത്ഥികള്‍ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തി.

2020 ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പട്‌ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രകോപിതരായ വിദ്യാർത്ഥികള്‍ പട്ന കോളേജില്‍ ജെ പി നദ്ദയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചത്.

Leave a Comment

More News