വെർച്വൽ മോഡ് വഴി തമിഴ്‌നാട് പെൺകുട്ടിക്ക് അമേരിക്കന്‍ പൗരനുമായി വിവാഹം കഴിക്കാൻ കോടതി അനുമതി നൽകി

മധുര: യുഎസ് പൗരനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന തമിഴ്‌നാട് പെൺകുട്ടിക്ക് വെർച്വൽ മോഡിൽ വിവാഹത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകി.

കന്യാകുമാരി ജില്ലയിൽ നിന്നുള്ള വാസ്മി സുദർശിനിയാണ് മധുര ബെഞ്ചിൽ ഹർജി നൽകിയത്. നിലവിൽ യുഎസിൽ താമസിക്കുന്നതും യുഎസ് പൗരത്വമുള്ളതുമായ എൻആർഐ രാഹുൽ എൽ മധുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ ഹർജിയിൽ സൂചിപ്പിച്ചിരുന്നു.

“ഞങ്ങളുടെ മാതാപിതാക്കൾ ഇതിന് അനുമതി നൽകിയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഹിന്ദു മതമാണ് പിന്തുടരുന്നത്. ഇവിടെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ ഞങ്ങൾ യോഗ്യരാണ്. ഈ നിയമപ്രകാരം വിവാഹിതരാകാൻ ഞങ്ങൾ ഓൺലൈനായി അപേക്ഷിച്ചു,” സുദർശിനി തന്റെ ഹർജിയിൽ പറഞ്ഞു.

“പിന്നീട് ഞങ്ങൾ രണ്ടുപേരും വിവാഹ രജിസ്ട്രാറുടെ മുമ്പാകെ നേരിട്ട് ഹാജരായി. പക്ഷേ, ഞങ്ങളുടെ വിവാഹ അപേക്ഷയിൽ തീരുമാനമെടുക്കാൻ 30 ദിവസത്തെ വ്യവസ്ഥ കാരണം ഞങ്ങൾ ഇരുവരും കാത്തിരുന്നു. എന്നാൽ, 30 ദിവസം കഴിഞ്ഞിട്ടും ഞങ്ങളുടെ വിവാഹ അപേക്ഷയിൽ രജിസ്ട്രാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യത്തിൽ, എന്റെ ഭാവി ഭർത്താവ് രാഹുലിന് ഇവിടെ താമസിക്കാൻ സമയമില്ല, അവധി നീട്ടാൻ മാർഗമില്ല, അതിനാൽ അദ്ദേഹം യുഎസിലേക്ക് തിരിച്ചുപോയി. എന്നാൽ,
വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുക്കാണും രാഹുല്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിട്ടുണ്ട്,” ഹര്‍ജിയില്‍ പറഞ്ഞു.

അതിനാലല്‍വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിവാഹം കഴിക്കണമെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നും ഹര്‍ജിയില്‍ പറഞ്ഞു.

കേസ് പരിഗണിച്ച ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തുന്നതിന് സബ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ഹരജിക്കാരന്‍ രാഹുലിൽ നിന്ന് പവർ ഓഫ് അറ്റോർണി ഉള്ളതിനാൽ, വിവാഹത്തിനു ശേഷം ശേഷം സുദര്‍ശിനിക്ക് വിവാഹ സർട്ടിഫിക്കറ്റ് ബുക്കിൽ തനിക്കും രാഹുലിനും വേണ്ടി ഒപ്പ് പതിക്കാം.

നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് സബ് രജിസ്ട്രാർ ആണ് നൽകുന്നത്.

Leave a Comment

More News