ഇന്നത്തെ നക്ഷത്ര ഫലം

ചിങ്ങം: രാജകീയമായ എല്ലാ സുഖസൗകര്യങ്ങളും നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. നിങ്ങളുടെ ഉത്കണ്‌ഠയുടെ ഉറവിടം ആഴത്തിൽ പരിശോധിക്കണം, എന്നിട്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന ഒരു ദിവസമായിരിക്കും.

കന്നി: നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റവും മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും.

തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇന്‍റര്‍വ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കുക, ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണെന്ന് ഇന്ന് നിങ്ങൾക്ക് അനുഭവത്തിലൂടെ മനസിലാക്കാന്‍ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങള്‍ ഇന്ന് പഠിച്ചേക്കാം. ഇത് അസൂയയെ വളരെയേറെ ക്ഷണിച്ചേക്കാം. പക്ഷേ, അത്‌ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. എല്ലായ്‌പ്പോഴും ഓർക്കുക, ‘തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും’. അതിനാൽ നിങ്ങൾ ചില തെറ്റുകൾ ചെയ്‌താലും ശരിയായി തീര്‍ന്നേക്കാം.

ധനു: പ്രിയപ്പെട്ടവരും അടുപ്പമുള്ളവരും നിങ്ങളുടെ ഇന്നത്തെ കുറച്ച് സമയമെടുത്തേക്കും. ചില പ്രധാന ചർച്ചകൾക്കായി നിങ്ങളുമായും നിങ്ങളുടെ പങ്കാളിയുമായും ബന്ധപ്പെടുക. ഊർജസ്വലവും രസകരവുമായ ഒരു രാത്രി നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കും.

മകരം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കരകവിഞ്ഞൊഴുകുന്ന ഇന്ന് കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞേക്കും. പുറമെ നിങ്ങളുടെ കലാഭിരുചിയെ തൃപ്‌തിപ്പെടുത്താനായി ഇന്ന് ഒരു കലാപ്രദര്‍ശനമോ അല്ലെങ്കില്‍ പുസ്തക വായനായോഗമോ സംഘടിപ്പിച്ചേക്കാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടുന്നതുകൊണ്ട് ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്‌തികരമായിരിക്കില്ല.

കുംഭം: ഒരുപാട് വിഷമങ്ങള്‍ ഇന്ന് നിങ്ങളുടെ മനസിന് പിരിമുറുക്കം നല്‍കിയേക്കും. അത് ഒടുവില്‍ കോപത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കും. ദൈവത്തെ സ്‌മരിച്ചുകൊണ്ടും, ശാന്തതയും ധ്യാനവും അനുഷ്‌ഠിച്ചുകൊണ്ടും ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുക. അതോടെ മനസിന് സമാധാനം കൈവരും. മോഷണം പോലെയുള്ള അധാര്‍മിക പ്രവൃത്തികള്‍ ചെയ്യാതിരിക്കുക. നിങ്ങളുടെ അശുഭ ചിന്താഗതി മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. പരുഷവാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. വീട്ടിലെ ഒരു ശുഭകരമായ ചടങ്ങ് കാരണം നിങ്ങളുടെ ചെലവുകള്‍ ഇന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

മീനം: ഒരേ സമയം രണ്ട് ഗ്രൂപ്പുകളുടെ ഭാഗമാകാനും പ്രവൃത്തികളെ നേരിടാനും നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിഞ്ഞേക്കും. തീർച്ചയായും നിങ്ങളുടെ ഗുരുവിനെ സ്‌തുതിക്കേണ്ടതുണ്ട്. ഇന്ന് സ്ത്രീകൾ, നേട്ടങ്ങളുണ്ടാക്കും.

മേടം: ഇന്നത്തെ ഒരു നല്ല വാര്‍ത്ത നിങ്ങളുടെ ഉത്‌സാഹം വര്‍ധിപ്പിച്ചേക്കാം. ഈ വാര്‍ത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം, അല്ലെങ്കില്‍ ധനസംബന്ധമായ പ്രയോജനം ഉണ്ടാക്കുന്നതായിരിക്കാം. നേട്ടങ്ങള്‍ക്കായി, നിങ്ങള്‍ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിച്ചേക്കും.

ഇടവം: നിങ്ങള്‍ ഇന്നത്തെ ദിവസത്തിന്‍റെ പ്രധാന സമയം മുഴുവൻ നക്ഷത്ര നിരീക്ഷണത്തിനും പഠനത്തിനുമായി മാറ്റിവച്ചേക്കും. ജോലിസ്ഥലത്തെ ചില നവീകരണത്തിന് നിങ്ങളുടെ ശ്രദ്ധേയമായ ഇടപെടലുണ്ടായിരിക്കും. ഇന്ന് നിങ്ങളുടെ വിരൽത്തുമ്പിനെ പോലും ധാരാളം ആളുകള്‍ ഭയപ്പെട്ടേക്കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയുടെയും സന്തോഷത്തിന്‍റെയും ദിവസമായിരിക്കും. നിങ്ങള്‍ കുട്ടികളോടൊപ്പം കൂടുതല്‍ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കുകയും വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

കര്‍ക്കടകം: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇന്ന് ഒരു ഷോപ്പിങ് നടത്തും. ഇന്ന് നിങ്ങള്‍ക്ക് സവിശേഷ ദിവസമായിരിക്കും. പ്രണയബന്ധം കൂടുതല്‍ സുന്ദരമാവും. നിങ്ങളുടെ പരിശ്രമങ്ങളെ സുഹൃത്തുക്കള്‍ അഭിനന്ദിച്ചേക്കും.

Leave a Comment

More News