പുഴയില്‍ വീണ മധ്യവയ്സ്ക്കനെ സാഹസികമായി രക്ഷപ്പെടുത്തി തീരദേശ പോലീസ്

കണ്ണൂര്‍: റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ പുഴയിലേക്ക് തെന്നി വീണ മധ്യവയസ്കനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വളപട്ടണം റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന പൊയ്ത്തുംകടവ് സ്വദേശി ചന്ദ്രൻ (52) അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് എത്തി ചന്ദ്രനെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ ചന്ദ്രനെ വളപട്ടണം ബോട്ട് ജെട്ടിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷ ദൗത്യത്തിന് കോസ്റ്റൽ പൊലീസ് സംഘത്തിലെ എസ്.ഐ കൃഷ്‌ണൻ, എ.എസ്.ഐ പുരുഷോത്തമൻ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

Leave a Comment

More News