ശ്രീറാം വെങ്കട്ടരാമന്റെ വിഷയത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കെ സുരേന്ദ്രന്‍

കൊല്ലം: ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്‍റെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെ നശിച്ചു.

ഒരു തീരുമാനവും എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി കാട്ടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Comment

More News