എസ്.ഐ.ഒ മക്കരപ്പറമ്പ ഏരിയ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ ഫൈനലിലെ കളിക്കാരെ മക്കരപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള പരിചയപ്പെടുന്നു

മക്കരപ്പറമ്പ്: സെപ്റ്റംബർ നാലിന് നടക്കുന്ന എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രചരണാർഥം വൻഡേ 6’S ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വടക്കാങ്ങര പോത്ത്കുണ്ട് അൻഫീൽഡ് സോക്കർ സിറ്റി ടർഫിൽ നടന്ന മത്സരത്തിൽ പടിഞ്ഞാറ്റുമുറി യൂണിറ്റ് ജേതാക്കളായി.

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള ജേതാക്കൾക്ക് ഉപഹാരം നൽകി. എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, സെക്രട്ടറി സി.എച്ച് യഹ്‌യ എന്നിവർ സംസാരിച്ചു. ഏരിയ ജോ. സെക്രട്ടറി ജലാൽ കൂട്ടിലങ്ങാടി, ഹാനി കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, പി.കെ ആദിൽ, ജാബിർ പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.

ഹബീബുള്ള ഉപഹാരം നൽകുന്നു

Leave a Comment

More News