തോമസ് മാത്യൂവും, ഷൈനി തോമസും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓഫീസ് സെക്രട്ടറിമാര്‍

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിമാരായി തോമസ് മാത്യൂവിനെയും ഷൈനി തോമസിനെയും പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഇവരുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മുതല്‍ ഓഫീസ് മറ്റുള്ളര്‍ ഉപയോഗിക്കണമെങ്കില്‍ അതിനുവേണ്ട ഫോം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തുവെങ്കില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഓഫീസ് സെക്രട്ടറിയായ തോമസ് മാത്യു മൂവാറ്റുപുഴ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എക്ലിക്യൂട്ടീവ് കമ്മറ്റി മെംബര്‍, കേരള യൂണിവേഴ്‌സിറ്റി കെ.എസ്.യു. ജനറല്‍ സെക്രട്ടറി, ഫൗണ്ടിംഗ് മെംബര്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫൗണ്ടിംഗ് മെംബര്‍ ഓഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍, ഐഎന്‍ഓ.സി. മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള തോമസ് മാത്യൂ IOC-യുടെ നിലവിലെ ചെയര്‍മാനും 2021-23 കാലഘട്ടത്തിലെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡംഗം കൂടിയാണ്.

അസിസ്റ്റന്റ് ഓഫീസ് സെക്രട്ടറിയായ ഷൈനി തോമസ് മാര്‍തോമാ സേവികാ സംഘം പ്രസിഡന്റ് മറ്റു നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്നതുമാണ്.

തോമസ് മാത്യു- 773-509-1947
ഷൈനി തോമസ്-847 209 2266

Leave a Comment

More News