ടെക്‌സസ് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂര്‍ക്കെ

ക്ലിബേണ്‍( ടെക്‌സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്‌സസ്സില്‍ ഗവര്‍ണ്ണറായി തുടരുന്നു ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ ബെറ്റൊ ഒ.റൂര്‍ക്കെ അഭിപ്രായപ്പെട്ടു.

ഗണ്‍ വയലന്‍സ്, പവര്‍ ഗ്രിഡ് ഫിക്‌സേഷന്‍, ടെക്‌സസ്സിലെ എല്ലാവരും ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങള്‍ നേരിടുന്നതില്‍ എബട്ട് പരാജയപ്പെട്ടുവെന്ന് ബെറ്റൊ കുറ്റപ്പെടുത്തി.

ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍്തഥി തിരഞ്ഞെടുപ്പു പ്രചരണാര്‍്തഥം ടെക്‌സസ്സിലെ ക്ലീബോണില്‍ ആഗസ്റ്റ് 10 ബുധനാഴ്ച വോട്ടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു. നാല്‍പത്തി ഒമ്പതു ദിവസത്തെ പ്രചരണ യാത്രയുടെ മദ്ധ്യത്തിലാണ് ക്ലീബോണില്‍ എത്തിചേര്‍ന്നത്. മിനറല്‍ പെല്‍സിയും ബെറ്റോ പ്രചരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്.

രണ്ടാം തവണ അധികാരത്തിലെത്തിയ ഗവര്‍ണ്ണര്‍ ഏബട്ട് അധികാര ദുര്‍വിനിയോഗവും, അഴിമതിയും, പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്നത്തെ ഈ സ്ഥിതിയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റമെങ്കില്‍ ഗവര്‍ണര്‍ ഏബട്ട് പുറത്തുപോകുകയും, ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഗണ്‍ ലോബിക്കും, നാഷ്ണല്‍ റൈഫിള്‍ അസ്സോസിയേഷനും നേട്ടം ഉണ്ടാക്കുന്നതിന് നമ്മുടെ കുട്ടിയുടെ ജീവന്‍ അവരുടെ മുമ്പില്‍ എരിഞ്ഞു കൊടുക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യുന്നതെന്ന ഗുരുതര ആരോപണം ബെറ്റോ റൂര്‍ക്കെ ഉന്നയിച്ചു.

Leave a Comment

More News