ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 21ന് റോക്ക്‌ലാന്റില്‍

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ (ഫൊക്കാന) ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഓണാഘോഷവും ഓഗസ്റ്റ് മാസം 21-ാം തീയതി 3.00PM മുതല്‍ 6.00PM വരെ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള ക്ലാര്‍ക്ക്‌സ് ടൗണ്‍ റീഫോഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്(107 Strawtown Road west Nyack, NY 10994) ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ മുഖ്യാതിഥിയായി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതും ഓണസന്ദേശം നല്‍കുന്നതുമാണ്.

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സുജ ജോസ്, അസോസിയേറ്റ് ട്രഷറാര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കേയാര്‍ക്കെ, അസ്സോസിയേറ്റ് സെക്രട്ടറി ബാല കേയാര്‍ക്കെ, അഡീഷ്ണല്‍ അസോസിയേറ്റ് ട്രഷറാര്‍ ജൂലി ജേക്കബ്, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍മാരായ ഷാജി സാമുവേല്‍, ബിനു പോള്‍, ക്രിസ് തോപ്പില്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

ഫൊക്കാന സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറാര്‍ ഏബ്രഹാം കളത്തില്‍, മുന്‍ പ്രസിഡന്റ്മാരായ സുധകര്‍ത്ത, തമ്പി ചാക്കോ, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നതാണ്. യോഗത്തില്‍ മാവേലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിരകളി, ഡാന്‍സുകള്‍ തുടങ്ങിയ വിവിധതരം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ഫൊക്കാനയുടെ എല്ലാ ഭാരവാഹികളേയും, അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ന്യൂയോര്‍ക്ക് റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റെജി വര്‍ഗീസ്-646-708-6070, ഡോ. സുജ ജോസ് 973-632-1172, ജോസഫ് കുരിയപ്പുറം-845-507-2667, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍-845-893-7904, വിനോദ് കെയാര്‍ക്കെ 516-633-5208 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Comment

More News