വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ഇടുക്കി: അടിമാലി തുമ്പിപ്പാറക്കുടിയിൽ അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. തുമ്പപ്പാറക്കുടി സ്വദേശി റോയിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റോയിയുടെ അയൽവാസി ശശി രാമനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മുന്‍ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. മദ്യപിച്ചെത്തിയ ശശി റോയിയുമായി വഴക്കിടുകയും അത് കൈയ്യേറ്റത്തില്‍ കലാശിക്കുകയും തുടർന്ന് ശശി തന്റെ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് റോയിയെ കുത്തുകയുമായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്ന റോയിയുടെ ഭാര്യയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും റോയി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് അടിമാലി പൊലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ശശിയെ പിടികൂടി. റോയിയുടെ മൃതദേഹം പിന്നീട് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Comment

More News