റിലയന്‍സ് ട്രെന്‍ഡ്സ് ഇനി മുളന്തുരുത്തിയിലും

കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്സ്, എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്സിന്റെ മുളന്തുരുത്തിയിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഫാഷന്‍ ആക്സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

മുളന്തുരുത്തി ടൗണില്‍ 7037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനാകും. കൂടാതെ, 2999 രൂപയ്ക്ക് ഷോപ്പ് ചെയ്യുമ്പോള്‍, 3000 രൂപയുടെ കൂപ്പണും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വിലകളില്‍ ഫാഷന്‍ ഷോപ്പിംഗിന്റെ സവിശേഷവും അതിമനോഹരവുമായ സന്തോഷം അനുഭവിക്കുന്നതിനായാണ് ട്രെന്‍ഡ്സിന്റെ മുളന്തുരുത്തി സ്റ്റോര്‍ അവസരം ഒരുക്കുന്നത്.

Leave a Comment

More News