പ്രൊവിഡൻസ് സ്കൂൾ നടപടി മൗലിക അവകാശ ലംഘനം : എസ്.ഐ.ഒ

കോഴിക്കോട്: പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിജാബ് നിരോധനം ഭരണഘടനാ അനുവദിക്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവും ഒരു മതവിഭാഗത്തിൻ്റെ മാത്രം ചിഹ്നങ്ങളോടും അസ്തിത്വത്തോടുമുള്ള വിരോധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ. എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമോഫോബിയ വളർത്തുന്ന ഇത്തരം പ്രവണതകളെ കൂട്ടായ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷഫാഖ് കക്കോടി, സെക്രട്ടറിയേറ്റംഗം അഫ്സൽ പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു. ജാസിർ ചേളന്നൂർ, നബീൽ ചെറുവറ്റ, അഫ്സൽ ഓമശ്ശേരി, ഇർഷാദ് മാത്തോട്ടം, അഷ്ഫാഖ് ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News