അയല്‍‌വാസിയെ ആക്രമിച്ച് പരിക്കേല്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വടകര: അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് പോലീസ് അന്വേഷിച്ച യുവാവ് ആത്മഹത്യ ചെയ്തു. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഓഗസ്റ്റ് 101-ാം തിയ്യതിയാണ് ഇയാള്‍ അയൽവാസിയുടെ തലയിൽ കമ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരനായ സുരേഷാണ് കണ്ണൂര്‍ എടക്കാടിലുള്ള ബന്ധുവീട്ടിലാണ് തൂങ്ങിമരിച്ചത്. അയല്‍വാസിയും സുരേഷും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തകര്‍ക്കം നിലനിന്നിരുന്നു.

ഇതേക്കുറിച്ച് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ അയല്‍വാസിയുടെ തലയ്ക്കടിച്ച് പരുക്കേല്പിക്കുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ സുരേഷ് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

 

Leave a Comment

More News