എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം

എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടിയിൽ നടത്തിയ വിദ്യാർഥി റാലി

കൂട്ടിലങ്ങാടി : ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി ഏരിയ സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.കെ മുഹമ്മദ്‌ സഈദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് അംഗം ശിബിൻ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഇ.സി സൗദ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഹിബ നഹീമ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ സെക്രട്ടറി സി.എച്ച് യഹ്‌യ, അജ്മൽ പടിഞ്ഞാറ്റുമുറി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകി.

നബീൽ അമീൻ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ സ്വാഗതവും സമ്മേളന കൺവീനർ ഹാനി‌ കടുങ്ങൂത്ത് നന്ദിയും പറഞ്ഞു.

നേരത്തെ കൂട്ടിലങ്ങാടിയിൽ നിന്നാരംഭിച്ച വിദ്യാർഥി റാലിക്ക് ഏരിയ ജോ. സെക്രട്ടറി ജലാൽ കൂട്ടിലങ്ങാടി, എൻ.കെ ഫഹദ്, മിൻഹാജ്, എൻ.കെ ഹാദിഖ്, ജാബിർ പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News