അത്താഴത്തിന് ബിരിയാണി ഉണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്പിച്ചു

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചതായി പോലീസ്. ആഗസ്റ്റ് 31 ന് നന്ദേഡ് റോഡ് ഏരിയയിലെ കുഷ്ടാടത്ത് നടന്ന സംഭവത്തിൽ ഭര്‍ത്താവ് വിക്രം വിനായക് ദേഡേയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ സുധാകർ ബാവ്കർ ചൊവ്വാഴ്ച പറഞ്ഞു.

ആഗസ്റ്റ് 31ന് രാത്രി മദ്യലഹരിയിലായിരുന്ന യുവാവ് വീട്ടിലെത്തി അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിന് ഭാര്യയുമായി വഴക്കിടുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Comment

More News