കുട്ടിയായി വളർത്താൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

ന്യൂഡൽഹി: നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റുചെയ്ത് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.

സുനിൽ എന്ന യുവാവാണ് കുട്ടികളില്ലാത്തതിനാല്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

സെപ്തംബർ 9 ന് വൈകുന്നേരം 5 മണിയോടെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഫോൺ വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് പിന്നീട് രാജ് പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിന് ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

“നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഒരാൾ ഒരു പെൺകുട്ടിയെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടു. പ്രാദേശിക ഇന്റലിജൻസിന്റെ സഹായത്തോടെ യുപിയിലെ ബാഗ്പത് ജില്ലയിൽ താമസിച്ചിരുന്ന സുനിൽ എന്ന യുവാവാണതെന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ ഒരു സംഘത്തെ അയാളുടെ ഗ്രാമത്തിലേക്ക് അയച്ചു. പോലീസ് സംഘത്തെ കണ്ട് അയാള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു,” പോലീസ് പറഞ്ഞു.

ബാഗ്പട്ടിലെ ഒരു പോലീസ് സ്റ്റേഷന്റെ സമീപപ്രദേശത്ത് നിന്നാണ് പോലീസ് സംഘം പെൺകുട്ടിയെ രക്ഷിച്ചത്. പിന്നീട് യുവാവിനെ കസ്റ്റഡിയിലെടുത്തു. അയാള്‍ വിവാഹമോചിതനും മദ്യപാനിയുമാണ്. കുട്ടികളില്ലാത്തതിനാലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തന്റെ മകളായി വളർത്താൻ അവൻ ആഗ്രഹിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെൺകുട്ടിയെ വീട്ടുകാർക്ക് കൈമാറുകയും യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Leave a Comment

More News