എണ്ണക്കമ്പനികളുടെ നയത്തിനെതിരെ പ്രതിഷേധം; വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്

കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കുന്ന നയങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും എതിരെയാണ് പെട്രോളിയം ഡീലർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ അറുന്നൂറ്റി അൻപതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്കായി പ്രതിദിനം നാനൂറ്റി അൻപതോളം ലോഡുകളാണ് നൽകാനുള്ളത്. എന്നാൽ നിലവിൽ ഇരുനൂറ്റമ്പത് ലോഡ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യം കാരണം, പമ്പുകളുടെ മൂന്നിലൊന്ന് ഭാഗികമായോ പൂർണ്ണമായോ അടഞ്ഞുകിടക്കുകയാണ്.

സംഭവത്തിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥുമാണ് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ സമരം നടത്താനുള്ള തീരുമാനം അറിയിച്ചത്.

Leave a Comment

More News