താനും ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായിയെന്ന് ഡാളസ് ജഡ്ജി ക്ലെ ജങ്കിന്‍സ്

ഡാളസ്: ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. കഴിഞ്ഞ വാരാന്ത്യമാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്.

ടെക്‌സസ് ഗവര്‍ണറുമായി നിരവധി വിഷയങ്ങളില്‍ കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിന്‍സ് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സെപ്റ്റംബര്‍ 25നു ഡാലസ് ഹാമില്‍ട്ടണ്‍ പാര്‍ക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചര്‍ച്ചില്‍ വെച്ചു ജഡ്ജി ചര്‍ച്ചകള്‍ നടത്തി.

എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍, എല്ലാം തകരാറിലാക്കുകയാണ് ഗവര്‍ണറെന്ന് ജഡ്ജി പറഞ്ഞു. ഗവര്‍ണറുടെ ഫോണ്‍ നമ്പര്‍ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാലസ് മേയറും ഡമോക്രാറ്റുമായ എറിക്ക് ജോണ്‍സനുമായി ഗവര്‍ണര്‍ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

Leave a Comment

More News