ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ചിക്കാഗോ) ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് അടിമത്ത ഭരണത്തില്‍ നിന്ന് ഇന്ത്യാ മഹാരാജ്യത്തെ സ്വതന്ത്രമാക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിജി രക്തം ചൊരിയുന്ന പോരാട്ടങ്ങളിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം എന്ന ആശയമല്ല മറിച്ച് സത്യം, സമാധാനം, അഹിംസ എന്നിവയില്‍ ഊന്നിയ സമരമാര്‍ഗങ്ങളാണ് സ്വീകരിച്ചത്.

സ്കോക്കിയിലുള്ള ഹെറിറ്റേജ് പാര്‍ക്കിലെ ഗാന്ധിമണ്ഡപത്തില്‍ ഓവര്‍സീസ് കോഗ്രണ്‍സ് ചിക്കാഗോയുടെ പ്രസിഡന്റ് സന്തോഷ് നായരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റുമാരായ അച്ചന്‍കുഞ്ഞ്, ജോസ് തോമസ്, ജനറല്‍ സെക്രട്ടറി ടോബിന്‍ മാത്യു തോമസ്, ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, ഐഒസി കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ഐഒസി മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. തമ്പി മാത്യു, പോള്‍ പറമ്പി എന്നിവരെ കൂടാതെ റിന്‍സി കുര്യന്‍, ബിജു കൃഷ്ണന്‍ (സ്കോക്കി കണ്‍സ്യൂമര്‍ അഫയര്‍ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍), ജോര്‍ജ് മാത്യു തുടങ്ങി മറ്റനവധി പേര്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ സന്നിഹിതരായിരുന്നു.

Leave a Comment

More News