കുഴൽപ്പണവുമായി ബസ്സില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയെ വയനാട്ടിൽ എക്സൈസ് സംഘം പിടികൂടി

കൽപറ്റ: വയനാട് തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട് സ്വദേശിയിൽ നിന്ന് അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. മധുര സ്വദേശി വിജയഭാരതിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസിൽ പോവുകയായിരുന്ന ഇയാളിൽ നിന്നാണ് പണം പിടികൂടിയത്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ചെക്ക് പോസ്റ്റ് എക്സൈസ് സംഘവുമാണ് പരിശോധന നടത്തിയത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.ജിനോഷ്, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജെ.വി.പ്രവീജ, എ.ദീപു, എം.അർജുൻ, സലിം, പി.വി. വിപിൻകുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Comment

More News