ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു!

ഹൈദരാബാദ് : ഇന്റർനെറ്റിൽ വീണ്ടും സെലിബ്രിറ്റികളുടെ വിവാഹമണി മുഴങ്ങുന്നു. ‘കോയി മിൽ ഗയ’ സിനിമയിലെ പ്രിയപ്പെട്ട താരം ഹൻസിക മോട്‌വാനിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഈ ഡിസംബറിൽ ഹൻസിക വിവാഹിതയാകാൻ ഒരുങ്ങുകയാണെന്നാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹം നടത്താനുള്ള കുടുംബത്തിന്റെ തീരുമാനത്തിന് നടി സമ്മതം മൂളി എന്നു പറയുന്നു. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

ജയ്പൂരിലെ മുണ്ടോട പാലസാണ് ഹൻസികയുടെ ശീതകാല വിവാഹത്തിന് വേദിയാകുന്നത്. നടിയുടെ സഹോദരനും കഴിഞ്ഞ വർഷം ഇതേ വേദിയിൽ വിവാഹിതനായതിനാൽ ഈ കൊട്ടാരം നടിയുടെ കുടുംബത്തിന് തികച്ചും സ്വീകാര്യമാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഈ ക്രിസ്മസ് ഹൻസികയ്ക്ക് ഒരു പുതിയ തുടക്കമായിരിക്കും.

മോട്വാനി കുടുംബത്തിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

പ്രൊഫഷണൽ രംഗത്ത്, ഹൻസിക ഇപ്പോൾ തന്റെ വരാനിരിക്കുന്ന തമിഴ് പ്രോജക്റ്റ് ‘റൗഡി ബേബി’യിലും വിജയ് ചന്ദർ, ആർ. കണ്ണൻ, ഇഗോർ എന്നിവർ സംവിധാനം ചെയ്ത പേരിടാത്ത ചില ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

വേദിയുടെ ചില മനോഹരമായ ചിത്രങ്ങൾ

Leave a Comment

More News