സാബു നായർ ഹ്യൂസ്റ്റനിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: സാബു ജി നായർ (52) ബുധനാഴ്‌ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി. ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ പുത്രനാണ്. കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിച്ചു വരികയായിരുന്നു സാബുവും കുടുംബവും.

ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ്‌ ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്.

സംസ്കാരം പിന്നീട് അറിയിക്കും.

Leave a Comment

More News