സ്ത്രീ പീഡനക്കേസ് എല്‍ദോസ് കുന്നപ്പിള്ളിയെ വിടാതെ പിന്തുടരുന്നു; മുൻകൂർ ജാമ്യം തേടി വീണ്ടും കോടതിയില്‍

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുൻകൂർ ജാമ്യം തേടി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വീണ്ടും കോടതിയെ സമീപിച്ചു. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്.

കേസിൽ നിന്ന് പിന്മാറാൻ അഭിഭാഷകന്റെ ഓഫീസിലെത്തി രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായി പരാതിക്കാരി മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്ന് പിന്മാറാൻ വ്യാജരേഖ ചമയ്ക്കൽ, കൈയേറ്റം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Leave a Comment

More News