ഫിഫ ലോകകപ്പിനുള്ള സംഗീത ആൽബം നടൻ മോഹൻലാൽ പുറത്തിറക്കും

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022, ഇനി ഏതാനും ദിവസങ്ങൾ മാത്രം. നടൻ മോഹൻലാൽ ഫുട്ബോൾ ആരാധകർക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനായി മോഹന്‍‌ലാല്‍ ആലാപനവും അഭിനയവും സമന്വയിപ്പിച്ച് ഒരുക്കിയ സംഗീത ആല്‍ബത്തിന്റെ പ്രകാശനം മോഹന്‍‌ലാല്‍ തന്നെ നിര്‍‌വ്വഹിക്കും. ‘മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍’ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംഗീതവും വീഡിയോയും കോര്‍ത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 30 ഞായറാഴ്ച ഖത്തറിലെ ഗ്രാൻഡ് ഹയാത്ത് ദോഹ ഹോട്ടലിൽ വെച്ച് ആല്‍ബം റിലീസ് ചെയ്യും.

ഇന്ത്യൻ എംബസിയുടെ ഉന്നത സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ, ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് ആൽബം പുറത്തിറക്കുന്നത്.

മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലും ഗാനം ഒരുങ്ങുന്നുണ്ട്. സംവിധായകൻ ടി കെ രാജീവ് കുമാറാണ് ആൽബത്തിന് പിന്നിലെ പ്രധാനി.

ഫിഫ ലോകകപ്പ് ഖത്തർ 2022 നവംബർ 20 ഞായറാഴ്ച ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ അൽ ബയാത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.

Leave a Comment

More News