സൽമാൻ ഖാൻ ഡെങ്കിപ്പനിയില്‍ നിന്ന് മോചിതനായി

സൽമാൻ ഖാൻ ഡെങ്കിപ്പനിയിൽ നിന്ന് മോചിതനായതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച, സൽമാൻ തന്റെ ഭാര്യാസഹോദരൻ ആയുഷ് ശർമ്മയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തു. പതിവുപോലെ, ആരാധകർ അദ്ദേഹത്തെ പഴയ ഫോമിൽ തന്നെ തിരിച്ചെത്തിയതിൽ സന്തോഷം പങ്കു വെച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ആഴ്ചയാണ് സൽമാന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സൽമാൻ നല്ല നിലയിലല്ലെന്നും ‘ബിഗ് ബോസ്’ ഹോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തതായും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ല.

ബിഗ് ബോസിന്റെ പതിനാറാം സീസണിന്റെ അവതാരകനായി ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ രംഗത്തെത്തി. ബിഗ് ബോസിന് പുറമെ ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലും സൽമാൻ തിരക്കിലായിരുന്നു.

‘കിസി കാ ഭായ് കിസി കി ജാൻ’ 2023 ഈദ് ദിനത്തില്‍ റിലീസിന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഫർഹാദ് സാംജി സംവിധാനം ചെയ്ത ഒരു ആക്ഷൻ-പാക്ക്ഡ് എന്റർടെയ്‌നറായാണ് ഇത്. കൂടാതെ പൂജ ഹെഗ്‌ഡെ , വെങ്കിടേഷ് ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷെഹ്നാസ് ഗിൽ, പാലക് തിവാരി എന്നിവരും പ്രൊജക്റ്റിന്റെ ഭാഗമാണ്.

സൽമാൻ ഖാൻ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു സൽമാൻ ഖാൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും – (ആക്ഷൻ, കോമഡി, ഡ്രാമ, റൊമാൻസ്, ഇമോഷൻസ്) ഇതിലുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.

കത്രീന കൈഫിനൊപ്പം തന്റെ ‘ടൈഗർ 3’ 2023 ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് സൽമാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

More News