പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയല്‍‌വാസി യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

ആലപ്പുഴ: ചേർത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഒഴിഞ്ഞ പുരയിടത്തില്‍ ഒരു ഷെഡ്ഡിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ നിലത്തും യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

പള്ളിപ്പുറം പഞ്ചായത്തില്‍ 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു-23), പാലാ സ്വദേശികളായ തേക്കിൻകാട്ടിൽ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ഇതോടെ കേസിലെ പൊരുത്തക്കേടുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി അതേ തുണിയില്‍ യുവാവും തൂങ്ങിയതാകാമെന്നാണു പോലീസിന്റെ നിഗമനം. അതേസമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

അനന്തകൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. എലിസബത്തിന്റെ മൃതദേഹം ജന്മനാടായ പാലായിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കാണാതായ എലിസബത്തിനായുള്ള തിരച്ചിലിനിടെ ആളൊഴിഞ്ഞ
പുരയിടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് എലിസബത്ത്. ഫാബ്രിക്കേഷന്‍ ജീവനക്കാരനാണ് അനന്തകൃഷണന്‍.

 

Leave a Comment

More News