രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. എസ്. നളിനി, ജയകുമാർ, ആർ പി രവിചന്ദ്രൻ, റോബർട്ട് പയസ്, ശ്രീഹരൻ, സുതേന്ദ്രരാജ എന്നിവരെയാണ് കോടതി വിട്ടയച്ചത്.

നിലവിൽ പരോളിൽ കഴിയുന്ന നളിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

2022 മെ​യ് 18-ന് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പേ​ര​റി​വാ​ള​നെ ​മോ​ചി​പ്പി​ച്ച ഉ​ത്ത​ര​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് 2018 സെ​പ്റ്റം​ബ​ർ 9-ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം ഇ​വ​ർ ന​ൽ​കി​യ മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ഗ​വ​ർ​ണ​ർ പാ​ലി​ക്ക​ണ​മെ​ന്ന് കോ​ട​തി പ്രസ്താവിച്ചു.

ജ​യി​ലി​ൽ തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ ക​ഴി​ഞ്ഞ പ്ര​തി​ക​ളി​ൽ പ​ല​രും ശി​ക്ഷാ​കാ​ല​ത്ത് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​രോ​ഗ​തി നേ​ടി​യ കാര്യ​വും കോ​ട​തി ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Comment

More News